ശലഭമേ മാപ്പ്
ശലഭമേ നീ പൊറുക്കില്ലെയെന്നോടായി
പറിച്ചെടുത്തില്ലെ നിന്‍ ജീവനെ
ഞാനന്ന്
അറിഞ്ഞുകൊണ്ടല്ലന്നതെങ്കിലും
നിന്നെ ഞാന്‍
പറഞ്ഞയച്ചില്ലെയീ പാരില്‍ നിന്നെങ്ങോട്ടോ
പൂവാണുനീയെന്നു കരുതിയിട്ടാണന്നു
പൂവിന്‍റെയിതളായി നിന്‍ ചിറകല്ലിയും
വേദനിക്കില്ലല്ലോ പൂവിനെന്നോര്‍ത്തു
ഞാന്‍
പറിച്ചെടുത്തില്ലെയാ വര്‍ണ്ണചിറകുകള്‍
ചിറകറ്റുപിടയുന്ന നിന്നുടല്‍
കണ്ടിട്ടു
പതിയെ ചിണുങ്ങിനിന്നറിയാതെയന്നു
ഞാന്‍
ഒടുവിലാ പിടയലുമാറിക്കഴിഞ്ഞപ്പോളുടനെയാ
ഉടലിനെ മണ്ണില്‍ കുഴിച്ചിട്ടു.
അറിയാതെ നിന്നുടെ ചേതന ഞാനന്നു
ചേദ്ദിച്ചെടുത്തതിന്‍ ചേദ്ദമുണ്ടിന്നുമേ.
അറിയില്ല നീയുമൊരു ജീവനാണെന്നന്ന്
കഴിയുമോ മാപ്പേകുവാനിന്നെനിക്കായി.