Pages

about me


 എന്‍റെ  പേര് മനീഷ  ഷാഫി . തൃശ്ശൂര്‍ ജില്ലയിലെ   വെള്ളാനിക്കരയിലാണ്  താമസിക്കുന്നത്. അച്ഛനും  അമ്മയും   അനുജത്തിമാരും   ചേര്‍ന്ന   ഒരു  കൊച്ചു കുടുംബമാണ്  എന്‍റേത്. അച്ഛന്‍ ഷാഫി കെ  എന്‍ . അമ്മ രാഖി  ഷാഫി.  അച്ഛനും  അമ്മയും   ചേര്‍ന്ന്  ഞങ്ങളുടെ   വീടിനടുത്തു  തന്നെ  ഒരു   ഗാര്‍ഡന്‍  നടത്തുന്നു. അനുജത്തിമാര്‍ രണ്ടു പേര്‍. സമീക്ഷ ,  ശ്രീഷ .രണ്ടുപേരും  തൃശ്ശൂര്‍ ഹോളിഫാമിലി  സ്കൂളില്‍ പഠിക്കുന്നു.


FAVORITE PLACE :
എന്‍റെ  നാട്  തന്നെയാണ്  എന്‍റെ  favorite place . എവിടെ  പോയാലും തിരിച്ച്  നമ്മുടെ   നാട്ടിലെത്തുമ്പോഴാണ്  നമുക്ക്  ഏറ്റവും  സന്തോഷം തോന്നുന്നത്.എല്ലാര്‍ക്കും അങ്ങനെയാവണന്നില്ല്യാട്ടോ. എനിക്ക് personally  അങ്ങനെയാണ്  തോന്നാറ് . എന്‍റെ നാട്ടില്‍ വച്ച് എനിക്കേറ്റവും ഇഷ്ട്പ്പെട്ട ഒരു സ്ഥലമുണ്ട്. എന്‍റെ വീടു തന്നെ.അല്ലാതെന്താ?


MY HOME : വീടിനെ പറ്റിപറഞ്ഞു   തുടങ്ങിയാല്‍  പിന്നെ എനിക്ക് ഒരു controlഉമുണ്ടാവില്ല  . അത്രയ്ക്ക്  ഇഷ്ടമാണ്  എനിക്കെന്‍റെ   വീട്. അച്ഛനോടും അമ്മയോടും ഉണ്ണികളോടുമുള്ള  സ്നേഹം എനിക്കെന്‍റെ വീടിനോടുമുണ്ട്.     ചിലപ്പോ എല്ലാര്‍ക്കും ഉണ്ടാവും  അങ്ങനെയൊരു  സ്നേഹം. പക്ഷെ  എനിക്ക് ഇത്തിരി   over ആണ്. എനിക്ക്  5 വയസ്സുള്ളപ്പോഴാണ് എന്‍റെ  അച്ഛന്‍ പണികഴിപ്പിച്ച ഈ വീട്ടിലേക്ക് ഞങ്ങള്‍ വരുന്നത്.ഓര്‍മ്മവച്ച കാലം മുതല്‍ എന്നു   വേണമങ്കില്‍ പറയാം.യാത്രകളെക്കാളേറെ  വീട്ടില്‍ ചിലവഴിക്കാനാണ്  എനിക്കേറ്റവും ഇഷ്ടം.


FAVORITE PERSON : അത് തീര്‍ച്ചയായും എന്‍റെ   അച്ഛനും  അമ്മയുമാണ്.പിന്നെ അനുജത്തിമാരും. എന്‍റെ മറ്റ് കുടുംബാംഗങ്ങളേയും  കൂട്ടുകാരേയും ടീച്ചര്‍മാരെയും  നാട്ടുകാരേയും   അടുത്ത  പരിചയക്കാരെയുമെല്ലാം   എനിക്കിഷ്ടമാണ്.


HOBBY :  എന്‍റെ വിനോദങ്ങളില്‍ ചിലതൊക്കെ  വ്യതസ്തമാണെന്നാണ്  എല്ലാവരും പറയാറ്.വീട് വൃത്തിയാക്കുക, ഒതുക്കുക, internet browsing ചെയ്യുക,പാട്ടുകേള്‍ക്കുക,വായിക്കുക , കേള്‍ക്കാന്‍ കൊള്ളില്ലെങ്കിലും  പാട്ടുപാടുക, എഴുതുക,എന്നതൊക്കെയാണ് വിനോദങ്ങള്‍.


FAVORITE SONGS :  എല്ലാ കാലഘട്ടത്തിലേയും  എല്ലാ categoryയിലേയും പാട്ടുകള്‍  എനിക്കിഷ്ട്മാണ്. 1970 മുതല്‍ 2016 വരെയുള്ള പാട്ടുകളില്‍ എന്‍റെ  favorite listല്‍പ്പെട്ട കുറേ പാട്ടുകളുണ്ട്. അത് എത്ര കേട്ടാലും മതിവരില്ല. ഭക്തിഗാനങ്ങള്‍, ഭജന, മെലഡി, ഡപ്പാംകൂത്ത് ഒക്കെ ഇഷ്ടമാണ്. ശോകഗാനങ്ങള്‍ ഇഷ്ടമില്ല.


FAVORITE BOOKS : ആരോഗ്യം, ആത്മീയം എന്നീ  categoryയിലുള്ള  ബുക്ക്സാണ് വായിക്കാന്‍ ഏറ്റവും ഇഷ്ടം.മാസികകളില്‍ ആരോഗ്യമാസികയാണ് favorite . ബാലരമ മുടങ്ങാതെ  വായിക്കും. മണ്ടന്‍ സുബ്രുവാണ് ഏറ്റവും ഇഷ്ട്പ്പെട്ട കഥാപാത്രം. പത്രം വായിക്കാന്‍ വല്ല്യ മടിയാണ്. ആടുജീവിതം, wings of fire, ഇവയാണ് വായിച്ചവയില്‍ വച്ച്  ഏറ്റവും  ഇഷ്ടം.


FAVORITE FOOD : ചോറാണ് ഏറ്റവും ഇഷ്ടം. non vegനോട് വല്ല്യ കമ്പമില്ല്യ.അമ്മ വക്കുന്ന ഒട്ടുമിക്ക കറികളും ഇഷ്ടമാണ്.എന്‍റെ അമ്മയായതുകൊണ്ട് പറയല്ലാട്ടോ അപാര കൈപുണ്യാ.


FAVORITE GOD : അച്ഛനും അമ്മയുംതന്നെ. അച്ഛന്‍ വല്ല്യ   അയ്യപ്പ  ഭക്തനാണ് . എനിക്കും അങ്ങനെ തന്നെയാണെന്നാണ് പലപ്പോഴും തോന്നാറ്. എങ്കിലും  പക്ഷഭേദമൊന്നുമില്ലാട്ടോ.എല്ലാവരോടും പ്രാര്‍ത്ഥിക്കുകയും നന്ദി പറയുകയും ചെയ്യും . പാറമേക്കാവിലമ്മയെ വല്ല്യ വിശ്വാസമാണ്.


FAVORITE LANGUAGE :
   " മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍" എന്നല്ലേ നമ്മള്‍ പറയാറ്. മലയാളം തന്നെയാണ് ഏറ്റവും ഇഷ്ടപ്പെട്ടഭാഷ. സംസ്കൃതം  പഠിക്കാന്‍ തുടങ്ങിയിട്ട് കുറ്ച്ചു നാളേ ആയിട്ടുള്ളൂ.  അകൊണ്ടാണ് സംസ്കൃതത്തില്‍ പരീക്ഷണങ്ങള്‍ നടത്താത്തത്. മലയാളം കഴിഞ്ഞാല്‍ ഇഷ്ടം സംസ്കൃതമാണ്. Universal language ആയതിനാല്‍ English ഉം ഇഷ്ടമാണ്.പ്രാദേശിക ഭാഷകളില്‍ ഏറ്റവും ഇഷ്ടം മ്മടെ തൃശ്ശൂര്‍ ഭാഷ തന്നെ .


 FAVORITE THING : കുട്ടിക്കാലം മുതല്‍ക്കേ മറ്റുള്ളവര്‍ സമ്മാനമായി  തരുന്ന സാധനങ്ങള്‍ എടുത്തുവയ്ക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. ആ   സ്വഭാവം ഇപ്പോഴുമുണ്ട്. അങ്ങനെ ഒരു  collection തന്നെ എനിക്കുണ്ട്. ടീച്ചര്‍മാരും കൂട്ടുകാരുമൊക്കെ തന്ന റബ്ബര്‍, പെന്‍സില്‍, റോസാപൂവ് അങ്ങനെ പലതുമുണ്ട്. ഇത് കാണുമ്പോള്‍ എനിക്ക് വട്ടാണെന്ന് പറയും .പക്ഷെ ആ collection എനിക്ക് വല്ല്യ ഇഷ്ട്മാണ്.


FAVORITE DAY : ഏറ്റവും ഇഷ്ടപ്പെട്ട ദിവസം ഞായറാഴ്ച്ചയാണ്. എല്ലാ ഞായറാഴ്ച്ചയും എന്‍റെ കുടുംബത്തിലെ എല്ലാവരും ഞങ്ങളുടെ  വീട്ടില്‍ ഒത്തുകൂടും .പിന്നെ എല്ലാവരും കൂടി കളിച്ചും ചിരിച്ചും അടികൂടിയും ഭക്ഷണം കഴിച്ചും സന്തോഷത്തോടെ പിരിയും.



2 comments:

  1. വീണ്ടും എഴുതാൻ തുടങ്ങി അല്ലേ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.......

    ReplyDelete