Pages

Saturday 11 July 2020

കാലചക്രം പുറകിലേക്ക് തിരിയുമ്പോൾ ......

    കാലചക്രം പുറകിലേക്ക് തിരിയുമ്പോൾ ......           

                                       ഇതൊരു സാങ്കല്പിക കഥയാണ്.കഥയെ കഥയായി മാത്രം കാണുക.അങ്ങ് ദൂരെ ഒരു സ്ഥലം . ജീവജാലങ്ങളുടെ സൃഷ്ടിക്കു കാരണപാത്രമായ സൃഷ്ടി ശാസ്ത്രജ്ഞൻ... ചിലരൊക്കെ ദൈവം എന്ന് വിളിക്കുന്നു.. ആരാധിക്കുന്നു. ഇവിടെ അദ്ദേഹത്തിന് ഉടയാടകളോ ആഭരണങ്ങളോ മെഴുകുതിരികളോ ഒന്നും ഇല്ല... പ്രപഞ്ചത്തിലെ എല്ലാ കണങ്ങളും  അടങ്ങിയിട്ടുള്ള ഒരു സത്വം മാത്രം. അലസമായ വസ്ത്രം ധരിച്ച ഒരു കറുത്ത രൂപം ... അദ്ദേഹത്തിന് മുന്നിൽ നിറക്കപ്പെട്ട ഭണ്ടാര പെട്ടികൾ  ...വഴിപാടു രസീതികൾ.. ജപമാലകൾ.. അവയിലൊന്നും തെല്ലൊന്നു നോക്കാതെ അദ്ദേഹം ഭൂമിയിലേക്ക്‌ നോക്കി ..
............................................................................................................................................................
                                   മനുഷ്യനാണോ അതോ മറ്റെന്തോ ജീവിയാണോ എന്ന് മനസിലായില്ല. കാരണം ഞാൻ സൃഷ്‌ടിച്ച മനുഷ്യന്റെ രൂപസാദൃശ്യമുള്ള ചില ജീവികൾ ..അവയെന്താണ് ഇത്രവും വികൃതമായി പെരുമാറുന്നത് ..കാലവും കോലവും മാറിക്കോട്ടെ...നല്ലത്.....ചിലതുകൾ  പരസ്പരം തമ്മിലടിക്കുന്നു .  മറ്റു ചിലവ വിഷം തിന്നുമ്പോൾ... ചിലതൊക്കെ മയക്കുമരുന്ന്നിന്റെ മായ ലോകത്തേക്ക് അടിഞ്ഞുകൂടുന്നു. തനിക്ക് തെറ്റുപറ്റിയിരിക്കുന്നു..കുരങ്ങുകളുടെ പരിണാമം ചില  നികൃഷ്ട ജീവികളിൽ എത്തിനിൽക്കുന്നു.
                                     എന്താണ് സംഭവിക്കുന്നത് എന്ന് നോക്കട്ടെ. ആ സത്വരൂപി ഒരു വീടിനകത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
 ...............................................................................................................................................................
                                                              off day ആയതുകൊണ്ട് 10 മണിക്കാണ്  അച്ഛനും  അമ്മയും എഴുന്നേൽക്കുന്നത് ...മക്കൾ 11  മണി ..എഴുന്നേറ്റ പാടെ എല്ലാവരും മൊബൈൽ ഫോണിൽ ആണ്....'അമ്മ സീരിയൽ കാണുന്നു.. അച്ഛൻ ന്യൂസ് ..മക്കൾ മൊബൈൽ ഇൽ  കുത്തുന്നുണ്ട് ....സൂര്യഭഗവാന്റെ തേജസിനെ നാണം കെടുത്താൻ മുറികൾ മുഴുവൻ  led കൽ ഓൺ ആക്കി വച്ചിരിക്കുന്നു ..അടുത്ത വീട്ടിലെ ആളെ കാണാൻ അച്ഛന്  കാർ  എടുത്തു തന്നെ പോകണം..."ഹോ ഇവരുടെ ഒരു ഹുങ്ക്".....അദ്ദേഹം ആക്രോശിച്ചു.... എല്ലായിടത്തും സാധനങ്ങൾ വലിച്ചുവാരി ഇട്ടിരിക്കുന്നു ...അടുക്കള മാത്രം ക്ലീൻ ആണ്  ..mixi ..grinder ..refrigerator ..oven എല്ലാമുണ്ട് ..പാചകം മാത്രമില്ല....അവരവർക്ക് വേണ്ട ഭക്ഷണം അവരവർ തന്നെ net ഇൽ  നിന്ന് dowload ചെയ്തു കഴിക്കുന്നു ..എന്ത് കഥയാ  ഇതൊക്കെ....അമ്മൂമ്മ എന്നൊരാൾ ആവീട്ടിലുണ്ടെന്നു പോലും അവർക്കറിയില്ല എന്ന് തോന്നുന്നു ..തിരിച്ചു വന്ന അച്ഛനെ കണ്ടതും headset  ഊരി  മക്കൾ ബഹുമാനം കാണിച്ചു... സംസ്കാരത്തിന്റെ ഒക്കെ  ഒരു പോക്കേ...പ്രഷർ ഷുഗർ കൊളെസ്ട്രോൾ അങ്ങനെ എല്ലാത്തിന്റെയും ഗുളികകൾ  mix  ചെയ്തു വച്ചിട്ടുണ്ട് .അച്ഛൻ അതിൽ നിന്നും ഒരു പിടിവാരി വായിലിട്ട് വെള്ളമൊഴിച്ചു..everything  is  normal ..
                                                           "ഇത് ഇങ്ങനെ വിറ്റാൽ പറ്റില്ല..ഇവരെ ഒരു പാഠം പഠിപ്പിക്കണം" ..സത്വരൂപി  രോഷാകുലനായി...കാലചക്രം പുറകിലേക്ക് തിരിച്ചു....വർഷങ്ങൾ പുറകിലേക്ക്..........
...................................................................................................................................................................
                                      പെട്ടെന്നുതന്നെ ഭൂമി അന്ധകാരത്തിലാഴ്ന്നു .മാർബിൾ വിരിച്ച തറകളും ആഡംബര  വിളക്കുകൾ സ്ഥാപിച്ച ചുവരുകളും മാറി ചാണകം മെഴുകിയ നിലങ്ങളും ഓലകുടിലുകളും .LED ബൾബുകൾ    രൂപാന്തരം പ്രാപിച്ച് മണ്ണെണ്ണ വിളക്കുകളായി. മിക്സിയും ഗ്രൈൻഡറും പരിണമിച്ച്  ആട്ടുകല്ലും  അരകല്ലും  ഉണ്ടായി.. വിശാലമായ കാർ പാർക്കിങ് മരങ്ങളാൽ കുത്തിനിറക്കപെട്ട തോപ്പുകളായി മാറി .മൊബൈൽ ഫോണുകൾ അപ്രത്യക്ഷമായി . പകരത്തിനൊരു റേഡിയോ പോലും പരിണമിച്ചുണ്ടായില്ല .ഇന്റർനെറ്റ് എന്താണെന്നുപോലും നിശ്ചയം ഇല്ലാത്ത അവസ്ഥ...ആളുകൾ പരിഭ്രാന്തരായി .എന്താണ് സംഭവിക്കുന്നത്. അടച്ചിട്ട ഇരുട്ടുമുറിയിൽ നിന്ന് എത്തിനോക്കി മുത്തശ്ശി പറഞ്ഞു....എല്ലാം കാലചക്രത്തിന്റെ വിളയാട്ടം ...
..................................................................................................................................................................

ഗുളികകൾ കുത്തി നിറച്ച ഡപ്പ ഒഴികെ മറ്റെല്ലാം പഴഞ്ചൻ ആയല്ലോ അച്ഛാ...ചതിച്ചു ..ഇനി നമ്മൾ എങ്ങനെ ജീവിക്കും ...കുഞ്ഞുമോൾ അലമുറ ഇട്ടു കരയാൻ തുടങ്ങി ..."ഇതും  ഇല്ലാതിരുന്ന കാലത്തും ആളുകൾ ജീവിച്ചിരുന്നു കുഞ്ഞുമോളെ ...ഇതെലാം നഷ്ടമായി വച്ച മരിക്കാനൊക്കുമോ? നീ ആ മണ്ണെണ്ണ വിളക് അങ്ങോട്ട് കത്തിക്ക്"അമ്മൂമ്മ പറഞ്ഞു ......അടുപ്പിൽ എരിയുന്ന തീയിൽ നിന്നും ഒരു കഷ്ണം തീ മണ്ണെണ്ണ വിളക്കിൽ ചൊരിഞ്ഞു ...പ്രതീക്ഷകൾക്ക്  നിറം കൊടുത്ത പോലെ കടും മഞ്ഞ നിറത്തിൽ ഒരു നാളം .അച്ഛൻ  തൂമ്പയെടുത്ത് പറമ്പിലേക്ക് നടന്നു ..അമ്മയും ഒപ്പം പോയി..ഉച്ചക് കറി  വക്കാൻ  വേണ്ട വെണ്ടക്കയും ചേമ്പിൻ തണ്ടും പറിച്ച് കൊണ്ടുവന്നു...മക്കൾ എല്ലാവരും കൂടി ഉമ്മറത്തിരുന്നു അഞ്ഞനം  കുഞ്ഞനം കളിക്കാൻ തുടങ്ങി....അമ്മൂമ്മ  പാള  കീറി വിശറി ഉണ്ടാക്കി ...തറയും മുറ്റവും ചാണക വെള്ളം തളിച്ച് ശുദ്ധമാക്കി.മണ്ണെണ്ണ വിളക്ക് എറിയുന്നുണ്ട്...അടുക്കളയിൽ അടുപ്പു പുകയുന്നുണ്ട്...ആട്ടുകല്ല് അരയുന്ന ശബ്ദം ..പറമ്പിൽ തൂമ്പകൾ കല്ലിൽ ഉണ്ടാക്കുന്ന ശബ്ദം...പാകമായ ഭക്ഷണം വിളമ്പി 'അമ്മ എല്ലാവരെയും വിളിച്ചു ..വാ ഭക്ഷണം കഴിക്കാം...നനഞ്ഞ മണ്ണിൽ പുരണ്ട കൈ കഴുകി  മക്കൾ ഓടിയെത്തി..കുടവറില്ലാത്ത മെലിഞ്ഞ അച്ഛൻ കൈകാൽ കഴുകി അകത്തേക്ക് കയറി....അതാ........ഗുളികകൾ നിറച്ച മരുന്ന് ഡപ്പി...
പുഞ്ചിരിയോടെ അച്ഛൻ ആ ഡപ്പ എടുത്ത് പുറത്തേക്കു നടന്നു ...പലവർണത്തിൽ  നിറക്കപെട്ട ആ പാത്രം മണ്ണിലേക്ക് ചൊരിഞ്ഞു ..."എന്താ നിങ്ങൾ കാണിക്കണത്" ....'അമ്മ അടുത്ത് വന്നു ചോദിച്ചു....തെല്ലൊന്നു പുഞ്ചിരിച്ച് അച്ഛൻ പറഞ്ഞു ...ഇതിനി മണ്ണിൽ കിടന്ന് ദ്രവിച്ചോട്ടെ.........
......................
പുറകിലേക്കു  തിരിഞ്ഞ കാലചക്രവും കയ്യിലേന്തി സൃഷ്ടി കാരണവനും പുഞ്ചിരിച്ചു....അതിമനോഹരമായ പുഞ്ചിരി ..
                                                                                             
















                                     
                                

13 comments: