Pages

Monday 26 September 2016

ശലഭമേ മാപ്പ്

         ശലഭമേ മാപ്പ്
ശലഭമേ നീ പൊറുക്കില്ലെയെന്നോടായി
പറിച്ചെടുത്തില്ലെ നിന്‍ ജീവനെ ഞാനന്ന്
അറിഞ്ഞുകൊണ്ടല്ലന്നതെങ്കിലും നിന്നെ ഞാന്‍
പറഞ്ഞയച്ചില്ലെയീ പാരില്‍ നിന്നെങ്ങോട്ടോ
പൂവാണുനീയെന്നു കരുതിയിട്ടാണന്നു
പൂവിന്‍റെയിതളായി നിന്‍ ചിറകല്ലിയും
വേദനിക്കില്ലല്ലോ പൂവിനെന്നോര്‍ത്തു ഞാന്‍
പറിച്ചെടുത്തില്ലെയാ വര്‍ണ്ണചിറകുകള്‍
ചിറകറ്റുപിടയുന്ന നിന്നുടല്‍ കണ്ടിട്ടു
പതിയെ ചിണുങ്ങിനിന്നറിയാതെയന്നു ഞാന്‍
ഒടുവിലാ പിടയലുമാറിക്കഴിഞ്ഞപ്പോളുടനെയാ
ഉടലിനെ മണ്ണില്‍ കുഴിച്ചിട്ടു.
അറിയാതെ നിന്നുടെ ചേതന ഞാനന്നു
ചേദ്ദിച്ചെടുത്തതിന്‍ ചേദ്ദമുണ്ടിന്നുമേ.
അറിയില്ല നീയുമൊരു ജീവനാണെന്നന്ന്
കഴിയുമോ മാപ്പേകുവാനിന്നെനിക്കായി.

                         

2 comments:

  1. കവിത...

    പൂവെന്ന കൌതുകത്തില്‍ പറിച്ചെടുത്ത, പൂവിന്‍റെതും ഒരു ജീവനാണെന്നുള്ള തിരിച്ചറിവില്‍, വേദനയു, പശ്ചാത്താപവും,നിറഞ്ഞ ഒരു ഹൃദയത്തിന്‍റെ നൊമ്പരം വരികളില്‍ നിറഞ്ഞു നില്‍ക്കുന്നു.....കാവ്യ ഹൃദയങ്ങള്‍ എന്നും
    പ്രപഞ്ച സ്നേഹികള്‍ ആണല്ലോ..പൂവും ശലഭവുംവൈകാരിക കഥാ പാത്രങ്ങളും...കവിതയും,രചനാ ശൈലിയും കൊള്ളാം..

    എന്നാലും ചില വരികളിലെ അലോരസങ്ങള്‍ ഇവിടെ കുറിക്കട്ടെ....
    "പറഞ്ഞയച്ചില്ലെയീ പാരില്‍ നിന്നെങ്ങോട്ടോ" എന്നതിനു പറഞ്ഞയച്ചില്ലെയീ പാരിലെങ്ങോ..എന്ന് നന്നാവില്ലേ?
    പിടയലുമാറിക്കഴിഞ്ഞപ്പോളുടനെയാ
    ഉടലിനെ മണ്ണില്‍ കുഴിച്ചിട്ടു....ഈ വരികളും കല്ലുകടിപോലെയില്ലേ?
    "ചേദ്ദിച്ചെടുത്തതിന്‍ ചേദ്ദമുണ്ടിന്നുമേ".....എന്താണിതെന്നും വ്യക്തമല്ല.

    ആശംസകള്‍
    കോയ പാണ്ടികശാല

    ReplyDelete