Pages

Showing posts with label ഒരു ഓര്‍മ്മ. Show all posts
Showing posts with label ഒരു ഓര്‍മ്മ. Show all posts

Sunday, 13 October 2019

വിധി ഇല്ലാത്ത സൗഹൃദം

                  A LETTER TO MY DEAR FRIEND
 DEAR FRIEND ,
             
                         നീ     ഇപ്പോൾ എവിടെയാണ്  എന്ന്  എനിക്കറിയില്ല ....ജീവിച്ചിരുന്നപ്പോൾ  നിന്നെ  തിരിച്ചറിയാൻ പലർക്കും   കഴിഞ്ഞിട്ടില്ല. നീ  എന്തായിരുന്നു  എന്ന്  തെളിയിക്കാൻ ഒരവസരവും  നീ നൽകിയിട്ടില്ല . ..നിന്റെ  വേദന  മറ്റുള്ളവർ അറിയാതെ   നീ  മറച്ചു  വച്ചു ..ഒരേ ക്ലാസിൽ ഒരു വര്ഷം പഠിച്ചിട്ടും പരസ്പരം ആരെയും നീ അറിഞ്ഞില്ല...പലതും  ആരെയും അറിയിച്ചില്ല..എല്ലാവരും നിനക്കു അപരിചിതർ  ആയിരുന്നു...register ൽ എന്നും നീ  ഒരു കുത്ത്  മാത്രമായി.ഒപ്പം മറ്റുള്ളവരുടെ കുത്തുവാക്കും ...."ക്ലാസ്സിലും വരില്ല പഠിക്കേം ഇല്ല.. ഇവനൊക്കെ വീട്ടിൽ ഇരുന്ന പോരെ...." നീ ഇല്ലാത്ത ദിവസങ്ങളിൽ  ക്ലാസ് റൂമുകളിൽ മുഴങ്ങി ...നിന്റെ കൈകളിൽ കണ്ട കുരുക്കളും  പാടുകളും കണ്ട് എല്ലാവരും പറഞ്ഞു .."അവനു എന്തോ അസുഖമാണ്.."
                                       എവിടെയോ നീ ഒരു ദുരൂഹത ആണെന്ന് എനിക്കും തോന്നി ..പലപ്പോഴും ഞാൻ നിന്നെ ശ്രദ്ധിക്കാൻ തുടങ്ങി ....നീ ഒറ്റക്കിരുന്നു ഭക്ഷണം കഴിക്കുന്നതും ഒറ്റക്കിരുന്നു നോട്ട് എഴുതുന്നതും ഞാൻ ശ്രദ്ധിച്ചു  തുടങ്ങി ...എവിടെയോ ഒരു sympathy എനിക്ക് നിന്നോട് ഉണ്ടായിരുന്നു..നിന്നെ നിൻറ്റെ  ഒറ്റപ്പെടലിൽ നിന്നും രക്ഷപെടുത്തണം എന്ന് ഞാൻ ആഗ്രഹിച്ചു ....എന്നാൽ നിന്നോട് സംസാരിക്കാനോ സൗഹൃദം സൃഷിടിക്കാനോ ഞാൻ ധൈര്യം കാണിച്ചില്ല... ..ഒരു നല്ല സൗഹൃദം ഒരു പക്ഷെ അന്ന് നിനക്കു ആശ്വാസം നൽകുമായിരുന്നു.........ഞാൻ തന്നെ അത് നഷ്ടപ്പെടുത്തി....
                         ക്ലാസ് അവസാനിക്കാറായി...our last enjoyment  ...christmas സെലിബ്രേഷൻ അടുത്ത് തുടങ്ങി...പതിവുപോലെ ക്രിസ്ത്മസ്  friend  നെയും തിരഞ്ഞെടുത്തു .എൻറെ ക്രിസ്ത്മസ് ഫ്രണ്ട് നീ ആയിരുന്നു..എല്ലാവരെയും പോലെ ഞാനും ടോണി ചേട്ടന്റെ കടയിൽ നിന്നും കാർഡും ഗിഫ്റ്റും വാങ്ങി...to my dear friend ...gift നു മുകളിൽ ഞാൻ എഴുതി....അന്നത്  കൈമാറുമ്പോൾ .............."happy christhmas" ....ആദ്യമായും അവസാനമായും  ഞാൻ നിന്നോട് പറഞ്ഞ  വാക്കുകൾ .....അങ്ങനെ പറയാതെ പോയ ഒരു സൗഹൃദം അവിടെ അവസാനിച്ചു...

                                വർഷങ്ങൾ കടന്നുപോയി  ......10 ക്ലാസ്സിലെ  ചൂടേറിയ പഠനകാലഘട്ടം ...കൂടുതൽ  കൂട്ടുകാർ ...കളിചിരികളും തമാശകളും തോന്നിവാസങ്ങളും ....ജീവിതത്തിലെ മറ്റൊരു  നല്ല കാലഘട്ടം...അപ്പോഴാണ് അവളെ ഞാൻ പരിചയപ്പെടുന്നത്....അവളുടെ ചിരി ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടമായത്...പെട്ടന്ന് തന്നെ ഞങ്ങൾ അടുത്തു ...സിനിമ കഥകളും സീരിയൽ കഥകളും പറയലായിരുന്നു ഞങ്ങളുടെ പ്രധാന വിനോദം ...പഠിക്കാനായി ക്ലാസ്സിനെ ഗ്രൂപ്പ് ആക്കി തിരിച്ച്‌  വട്ടത്തിൽ ഇരുത്തു മായിരുന്നു അന്ന് ,ഞങ്ങളുടെ ടീച്ചർ .....വട്ടത്തി ലിരുന്ന് ബുക്ക് നിവർത്തിവച്ച്  കഥ പറയാൻ അന്ന് ഞങ്ങൾക്ക്  ഒരുപാട് ഇഷ്ടമായിരുന്നു...

                  അവളുടെ  cousin അപ്പു....അവനെ കുറിച്ച്  അവൾ എപ്പോഴും  പറയുമായിരുന്നു ..അപ്പുവും അവളും  same age ആയിരുന്നു ...അവളുടെ  വാക്കുകളിൽ നിന്ന് ഞങ്ങള്ക് അവനെ കണ്ട പോലെ പരിചയം ആയി... ഒരിക്കൽ അവൾ പറഞ്ഞു.." അപ്പുവിന് ബ്ലഡ് കാൻസർ ആണ് .... final stage  ആയിടി".....ആ വാക്കുകൾ അവളെ പോലെ ഞങ്ങളെയും വിഷമിപ്പിച്ചു....പിന്നീടുള്ള ഓരോ ദിവസങ്ങളും അവൾ അവൻ അനുഭവിക്കുന്ന വേദനകളെ കുറിച്ച് പറഞ്ഞ്   സങ്കടപ്പെടുമായിരുന്നു ...അവൻ tvm   cancer  centre  ലേക്ക് പോയി എന്ന് പറഞ്ഞപ്പോൾ അവളെ പോലെ ചെറിയൊരു പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായി....അവൻ തിരിച്ച് വരുമെന്ന്...

                           കുറച്ച്  ദിവസം കഴിഞ്ഞു ...ഒരു ദിവസം രാവിലെ അമ്മയുടെ ഫോണിലേക്കു ഒരു call  വന്നു ..
"മനീഷ ..അവളുടെ cousin അപ്പു മരിച്ചു .....papper ല് ഇണ്ട് "
....ഇത്രയും പറഞ്ഞ ആ call  കട്ട് ആയി.....കുറച്ചു നേരം ഞാൻ നിശബ്ദയായി...
"എന്താ പ്രശനം "
 അമ്മ ചോദിച്ചു...
"പത്രമെവിടെ"
...ഞാൻ സോഫയിലേക് നോക്കി...
"പുറത്തു ഇണ്ടാവും " ...'അമ്മ പറഞ്ഞു....
വാതിൽ  തുറന്ന് ഞാൻ പത്രം എടുത്തു മറി ച്ചു നോക്കി.....
                                                             ആ പേജുകളിൽ നീ ആയിരുന്നു...നിന്റെ ഫോട്ടോ...നിന്റെ പേര് ...സംശയം ആണോ എന്നറിയാൻ ഞാൻ ഒന്നുകൂടെ നോക്കി......അല്ല അത് നീ തന്നെ ആയിരുന്നു..ഇത്രയും കാലം ഞാൻ സങ്കടത്തോടെ കേട്ടിരുന്ന അപ്പു അത്  നീ ആയിരുന്നു ..ഞാൻ അറിഞ്ഞിരുന്ന വേദനകൾ അത് നിന്റെ ആയിരുന്നു .....ഒരിക്കലും എനിക്ക് ലഭിക്കാൻ ആ സൗഹൃദത്തിന് വിധി ഇല്ലായിരുന്നു ..
                                      ഇന്ന് കണ്ണെത്താ ദൂരത്തു നീ  ഉള്ളപ്പോൾ നീ അറിയുക ......നിനക്കായ് ഞാൻ ഒരു സൗഹൃദം  മാറ്റിവച്ചിരുന്നു ..എനിക്കും നിനക്കും യോഗം ഇല്ലാതെ പോയ സൗഹൃദം ..എങ്കിലും ഇപ്പോഴും ഞാൻ തന്ന ആ സമ്മാനം നിന്റെ വീട്ടിൽ വിഹരിക്കുന്നുണ്ടാവാം ........ലഭിക്കാത്ത സൗഹൃദത്തിന്റെ പ്രതീകമായി...........


by 
your  friend 

Saturday, 30 July 2016

പാതിരാത്രിയിലെ മാമ്പഴങ്ങള്‍

                       പാതിരാത്രിയിലെ   മാമ്പഴങ്ങള്‍
              മൊത്തം 
confusionആയോ.... പാതിരാത്രിയും മാമ്പഴങ്ങളും തമ്മില്‍ എന്താണ് ബന്ധമെന്നല്ലേ.ബന്ധമുണ്ട്.  അതറിയണമെങ്കില്‍ ഞങ്ങളുടെ vacation പറ്റി അറിയണം. ഇപ്പഴും confusion ല്ലേ.. ഞാനെല്ലാം വ്യക്തമായി പറഞ്ഞു തരാം. 
 
 vacation ആയാല്‍ സാരംഗിചേച്ചിയും സച്ചുവും (എന്‍റെ കസിന്‍സാണ്) വരും.ഞാനും കുട്ടുവും കുഞ്ഞുവും ചേച്ചിയും സച്ചുവും .ഞങ്ങള്‍ അഞ്ചു പേരും ചേര്‍ന്നാല്‍ പിന്നെ വീട് മൊത്തം ഒരു ലഹളയാണ്. കളിയും ബഹളവുമെല്ലാം കഴിഞ്ഞ് രാത്രി പത്തു മണിയാവും ഞങ്ങള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍. (ഉറങ്ങാന്‍ കിടക്കുമെന്നേ ഞാന്‍ പറഞ്ഞുള്ളൂട്ടോ. ഉറങ്ങില്ല. ഞങ്ങളുടെ കലാപരിപാടികളൊക്കെ കഴിഞ്ഞു വരുമ്പോഴേക്കും ഒരു മണിയാവും.എന്താചെയ്യാ....എന്നും good morning പറ്ഞ്ഞിട്ടാ ഞങ്ങള്‍ കിടക്കാ...)രാത്രിയില്‍ ഒച്ചവച്ചാല്‍ അച്ഛന്‍റെ കയ്യീന്ന് ചീത്തകേള്‍ക്കും.അതുകൊണ്ട് അച്ഛനും അമ്മയും കിടക്കുന്നതു വരെ ഞങ്ങള്‍ മിണ്ടാതെ ഉറങ്ങിയതുപോലെ കിടക്കും.അവര്‍ കിടന്നാല്‍ ചാടിയെണീറ്റ് പാട്ടും ഡാന്‍സും ബഹളോം ആരഭിക്കും.


                  vacation ആണല്ലോ   മാമ്പഴക്കാലം. അച്ഛന്‍ പറമ്പില്‍ നിന്ന്  ഒരു കുട്ട നിറയെ  മാങ്ങകള്‍ പറിച്ച്  ഞങ്ങളുടെ കട്ടിലിനു താഴെ പഴുക്കാന്‍ വയ്ക്കും. ഏതാണ്ട് ഈ കള്ളന്‍റെ കയ്യില്‍ താക്കോലോ എന്തോ അങ്കട് ഏല്‍പ്പിക്ക്യന്നൊക്കെ പറയില്ലെ. അതുതന്നെ. അങ്ങനെ ഒരു ദിവസം നല്ല പഴുത്ത മാങ്ങയുടെ മണം വന്നു.അതും നല്ല മൂവാണ്ടന്‍ മാങ്ങ. ആരുടെയാ control പോവാത്തേ അല്ലേ .മണത്തിന്‍റെ ഉറവിടം മണത്തറിഞ്ഞ ഞങ്ങള്‍ നല്ല പഴുത്തമാങ്ങകളെല്ലാം തിരഞ്ഞു വച്ചു.മുറിക്കണമെങ്കില്‍ കത്തി വേണ്ടേ?എന്തുചെയ്യും.ഞാനും ചേച്ചിയും കൂടി പതുക്കെ വാതില്‍ തുറന്നു.ഭാഗ്യം ശബ്ദമൊന്നുംകേട്ടില്ല.പമ്മി പമ്മി അടുക്കളയില്‍ പോയി കത്തി കണ്ടുപിടിച്ചു.എല്ലാ മാങ്ങകളും അകത്താക്കി.ഞങ്ങളെക്കൊണ്ട് അത്രയ്ക്കൊക്കെയേ പറ്റൂ.ആ...പിന്നെ..... ഒന്നുരണ്ടെണ്ണംബാക്കിവച്ചൂട്ടോ...അച്ഛനും അമ്മക്കും വേണ്ടേ...

പിറ്റേദിവസം അച്ഛന്‍ പറഞ്ഞു."രണ്ട് മാങ്ങ ഇങ്ങോട്ടെടുത്തേ....പഴുത്തട്ട്ണ്ടാവും...."ഞങ്ങള്‍ക്ക് പേടിയായി.അമ്മ പാത്രം
വലിച്ചു. പാത്രം കാലി.പേരിന് ഒന്നുരണ്ടെണ്ണം മാത്രം. അമ്മ ചോദിച്ചു. "ആരാ ഇത് കാലിയാക്കിയേ.. "ഞങ്ങളാരും ഒരക്ഷരം മിണ്ടിയില്ല.
ഇന്നു കിട്ടും അമ്മേടേന്ന്.പക്ഷേ അമ്മ ചിരിക്കാണ് ചെയ്തത് ട്ടോ. അച്ഛനും. "കള്ളത്തരം കാണിച്ചട്ട് നിക്കണോക്ക് അഞ്ചെണ്ണോം" എന്നൊരുപറച്ചിലും. അതിനുശേഷം പിന്നിതുവരെ അമ്മ ഞങ്ങളുടെ കട്ടിലിനടിയില്‍ മാങ്ങപഴുക്കാന്‍ വക്കാറില്ല. അതെന്താണാവോ?..എത്ര ആലോചിച്ചിട്ടും അങ്കട് പിടികിട്ടണില്ല്യ....
 
                

Thursday, 28 July 2016

വേദനിപ്പിക്കുന്ന കുസൃതി

                           വേദനിപ്പിക്കുന്ന കുസൃതി
                            കുട്ടിക്കാലത്ത് നമ്മളെല്ലാവരും കുസൃതികള്‍ കാണിക്കും. സ്വാഭാവികം. പക്ഷേ  അപ്പോള്‍ നമ്മള്‍ കാണിക്കുന്ന ചില കുസൃതികള്‍ മറ്റുള്ളവരെ ചിലപ്പോള്‍ വേദനിപ്പിച്ചേക്കാം. അങ്ങനെ ഞാന്‍ ചെയ്ത ഒരു കുസൃതിയാണ് അല്ല  കുരുത്തക്കേട് ഇപ്പോ ഞാന്‍ പറയാന്‍ പോകുന്നത്.സത്യത്തില്‍ ഇതൊരേറ്റു പറച്ചിലാണ്.ബോധമില്ലാത്ത പ്രായത്തില്‍ ചെയ്തു പോയ ഒരു വേദനിപ്പിക്കുന്ന   കുസൃതി.

                  പണ്ടൊരിക്കള്‍,അത്രയ്ക്ക് പണ്ടൊന്നുമല്ലാട്ടോ . ഒരു പത്തു വര്‍ഷം മുന്‍പ്. ന്നു വച്ചാല്‍ എനിക്കൊരു  എട്ടു വയസ്സ് ആയിക്കാണണം. മാര്‍ച്ച് മാസമായിരുന്നോ അതോ........... എതോ ഒരു മാസം. എന്തായാലും നല്ല ചൂടുള്ള സമയമായിരുന്നു. vacation timeആയിരുന്നൂന്ന് തോന്നുന്നു.അ... അതെന്തെങ്കിലുമാവട്ടെ...  ആദ്യം കാര്യം പറയാം.ഒരു ദിവസം  അമ്മ പുറത്തേക്ക് പോയി. വീട്ടില്‍ ഞാനും കുട്ടുവും കുഞ്ഞുവും മാത്രം.( എന്‍റെ അനിയത്തിമാരാണ്).അമ്മയില്ലാത്തപ്പോഴാണല്ലോ  നമ്മള്‍ ഓരോ കുരുത്തക്കേടുകള്‍ കാണിക്കാറ്.

                                     അങ്ങനെ ഞങ്ങള്‍ മൂന്നു പേരും കൂടിയിരുന്ന് എന്തോ ഒപ്പിക്കുകയായിരുന്നു. അപ്പോഴാണ് പുറത്തുനിന്നും 'പൂയ്' എന്നൊരു ശബ്ദം കേട്ടത്.ഞങ്ങള്‍ ജനലിലൂടെ നോക്കി .നോക്കുമ്പോഴെന്താ? ഒരു പൂക്കാരന്‍ ഒരു കുട്ട നിറയെ പൂക്കളുമായി നടന്നു പോകുന്നു."പൂവ്" എന്നാണ് അദ്ദേഹം വിളിച്ചു പറയുന്നത്. പെട്ടന്ന് എനിക്കൊരു കുസൃതി തോന്നി. 'പൂയ്' എന്നു ഞാന്‍ ഉറക്കെ വിളിച്ചു.കുട്ടുവും കുഞ്ഞുവും അതേറ്റുപിടിച്ചു. പാവം പൂക്കാരന്‍ ചേട്ടന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങി. നടന്ന് നടന്ന് ഞങ്ങളുടെ വീടിന്‍റെ മുന്നിലെത്തി. ഞങ്ങള്‍ ഒന്നും മിണ്ടാതെ ഇരുന്നു. തോന്നിയതാണെന്നു കരുതി ആ പൂക്കാരന്‍ ചേട്ടന്‍ തിരിഞ്ഞു നടന്നു . പഴയ സ്ഥലത്തെത്തിയപ്പോള്‍ പിന്നേം ഞങ്ങള്‍ വിളിച്ചു. 'പൂയ്..'പൊരിവെയിലത്ത് നിറഞ്ഞ പൂക്കൂടയുമായി ആ പാവം പിന്നെയും തിരിച്ചു വന്നു.ഞങ്ങളുടെ വീടിന്‍റെ ഭാഗത്തുള്ള ഒരു ഇടവഴിയിലേക്ക് ആ പൂക്കാരന്‍ പോയി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ആ ഇടവഴിയില്‍ നിന്ന് ആള് തിരിച്ചു വരുന്നത് ഞാന്‍ കണ്ടു. ഞങ്ങള്‍ പിന്നെയും ഓളിയിട്ടു. പൂയ്.....  തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ആ മനുഷ്യന്‍ നടന്നു നീങ്ങി. ഈ ക്രൂരത ആസ്വദിച്ച് ഞ്ങ്ങള്‍ കുറേ ചിരിച്ചു. അമ്മ വന്നപ്പോള്‍ ഒരു വല്ല്യ  തമാശകഥ  പോലെ   ഞങ്ങള്‍ ഇത് അമ്മയോട് പറഞ്ഞു. അപ്പോഴാണ് അതിന്‍റെ ഗൌരവം എനിക്ക് മനസ്സിലായത് .അമ്മയുടെ കയ്യീന്ന് ആവശ്യത്തിന് ചീത്ത കേട്ടു.  പ്രത്യേകിച്ച്   എനിക്ക്.                                                                                                        
                          ഒരു ചാണ്‍ വയറു നിറക്കാന്‍ ആ പാവം പൂക്കാരന്‍ പൊരിവെയിലത്തൂടെ നിറഞ്ഞ പൂക്കൂടയും തലയിലേന്തി........എത്ര വല്ല്യ ക്രൂരതയാണ് ഞങ്ങള്‍ ചെയ്തത്..... . ഒരിക്കലും തിരുത്താന്‍ കഴിയാത്ത തെറ്റ്. ഇനിയൊരിക്കല്‍ ആ ചേട്ടന്‍ വന്നിരുന്നെങ്കില്‍......  പക്ഷേ എപ്പോള്‍? ...മനസ്സില്‍ നൂറുവട്ടം എന്നെ തന്നെ ചീത്ത വിളിച്ചു.... ഇനിയിപ്പോ ആ പൂക്കാരന്‍ ചേട്ടന്‍ ഇതെങ്ങാനും വായിച്ചാല്‍ എന്നെ അന്വേഷിച്ചു പിടിച്ചു തല്ലുമായിരിക്കും. ഇപ്പോഴും പൂ... എന്ന വിളി കേള്‍ക്കുമ്പോള്‍ ഞാന്‍ ഓടിച്ചെന്ന് നോക്കും . അന്നത്തെ ആ പൂക്കാരനാണോ എന്ന്.........

                               

Wednesday, 27 July 2016

കോണിക്കല്‍ ഫ്ലാസ്ക്ക്

   ഒരു  കോണിക്കല്‍ ഫ്ലാസ്ക്ക്  പൊട്ടിച്ച  കഥ

NB :ഇതൊരു കഥയായി മാത്രം കാണുക. ഇതിലെ കഥാപാത്രങ്ങള്‍ വെറും സാങ്കല്‍പ്പികം മാത്രം. ഇവര്‍ക്ക് ജീവിച്ചിരിക്കുന്നവരോ എന്‍റെ കൂടെ പഠിച്ചവരോ ആയി യാഥൊരു ബന്ധവുമില്ല.അങ്ങനെ തോന്നിയെങ്കില്‍ അത് തികച്ചും യാദൃര്‍ശ്ചികം മാത്രം.

 
                       പ്ലസ്ടുവിലെ കെമിസ്ട്രി  ലാബ്. ആദ്യമൊക്കെ പേടിയായിരുന്നു. എന്തെങ്കിലും  താഴെ വീണാലോ?.. കൈ പൊള്ളുമോ.. ..എന്നൊക്കെ .  പിന്നെ പിന്നെ അതൊക്കെ ഒരു ശീലമായി.അവിടിവിടായി  ഓരോ  പൊട്ടലും ചീറ്റലും കേള്‍ക്കാം. സ്വാഭാവികം മാത്രം.അങ്ങനെ വല്ല്യ തരക്കേടില്ലാതെ പോകുമ്പോഴാണ്   ഈ  സംഭവം ഉണ്ടായത്.
സംഭവം എന്താണെന്ന് പറയാം . അതിനു മുന്‍പ്  ഒരു  intro.

                             
                                      ഒരു കൊച്ചു ലാബായിരുന്നു  ഞങ്ങളുടേത്.സ്ഥലം കുറവാണെങ്കിലും സൌകര്യങ്ങള്‍ക്ക്  കുറവൊന്നുമില്ലായിരുന്നുട്ടോ. പിന്നെ  ടീച്ചര്‍.ഞങ്ങള്‍ക്ക്കെമിസ്ട്രി അനുപമ ടീച്ചറായിരുന്നു. ടീച്ചര്‍ വളരെ  supportive ആയിരുന്നു. ആരെയും വേദനിപ്പിക്കില്ല.എല്ലാം  ഭയങ്കര  സ്പീഡില്‍ ചെയ്തു തീര്‍ക്കും.ക്ലാസൊക്കെ  നന്നായി  എടുക്കും.ഇടയ്ക്കൊക്കെ  ഞങ്ങളോട്  പിണങ്ങും.ഞങ്ങളുടെ കയ്യിലിരിപ്പ്  ചില്ലറയൊന്നുമല്ലായിരുന്നുട്ടോ. എന്നാലും ഞങ്ങളെ  നന്നായി സ്നേഹിച്ചിരുന്നു. ലാബിലെ ഒരു ടേബിളില്‍ നാലു പേര്‍ക്കാണ് നില്‍ക്കാന്‍ കഴിയുക.. എന്‍റെ നേരെയുള്ള   ടേബിളിലാണ് നെല്‍ബിയുടെ   position .വേറെ വേറെ സ്ഥലത്താണെങ്കിലും ഞങ്ങള്‍  ഒരുമിച്ചാണ്  ഓരോ experiment ഉം  ചെയ്യാറ്.അതിന്  ഞങ്ങള്‍ക്ക്  ആംഗ്യഭാഷ തന്നെ  ധാരാളം.       അയ്യോ ഞാന്‍ മാറ്ററീന്ന്  പോയി .sorry  ട്ടോ. ലാബില്‍ നടന്ന ഒരു കുസൃതിയാണ് ഞാന്‍ പറയാന്‍ വന്നത്.കുസൃതിയല്ല  ഒരു വല്ല്യ കുരുത്തക്കേട്ന്ന് പറയാം.
                                   
                                 ഒരു ദിവസം ഒരു experiment   കഴിഞ്ഞ് conical flask കഴുകാന്‍ പോയതായിരുന്നു ഒരു കുട്ടി.(പേര് ഞാന്‍ പറയില്ല. തല്‍ക്കാലം അതു ഞാനാണെന്ന് കരുതുക.)കഴുകുന്നതിനിടയില്‍
മരിയയുടെ flaskഉം എന്‍റെ  flaskഉം കൂട്ടിമുട്ടി .നല്ല കാലമായതുകൊണ്ടാവണം എന്‍റെ flask പൊട്ടി.വെള്ളത്തില്‍ വച്ചായതിനാല്‍ ചില്ലിന്‍റെ  ശബ്ദമൊന്നും കേട്ടില്ല. ഭാഗ്യം.മരിയയും ഞാനും  മുഖത്തോടു മുഖം നോക്കി.ഇനിപ്പൊ ന്താ ചെയ്യാ.. പാവം മരിയ. ആകെ കുഴഞ്ഞു. ശ്രീകാന്തും അര്‍ഷാദും ഇത് കണ്ടു.അര്‍ഷാദ് പറഞ്ഞു സാരല്ല്യ.ഒന്നും   അറിയാത്ത  പോലെ   നിന്നോ.ഇപ്പോ ആരും കണ്ടിട്ടില്ല. എനിക്കാകെ പേടിയായി. ദൈവമേ കാശ് പോയീ.........ഞാന്‍ മനസ്സിലുറപ്പിച്ചു.

 പെട്ടന്ന്‍ ശ്രീകാന്ത് പറഞ്ഞു വേഗം ആ ചില്ലുകള്‍ എടുക്ക്. . ഇല്ലെങ്കി ആരെങ്കിലും കാണും.കേട്ട പാതി  കേള്‍ക്കാത്ത പാതി ഞാന്‍ വെള്ളത്തില്‍ കൈ മുക്കി. കയ്യില്‍ വാച്ചുണ്ടെന്ന കാര്യം മറന്നു.ആ വാച്ചിന്‍റെ അവസ്ഥ പിന്നെ പറയണ്ടല്ലോ...എന്നാലും വാച്ച് അവന്‍റെ കയ്യില്‍ ഊരിക്കൊടുത്ത് ഞാന്‍ വെള്ളത്തീന്ന് എല്ലാ കഷ്ണങ്ങളും എടുത്തു. അതും കൊണ്ട് ആരും കാണാതെ   എന്‍റെ സ്ഥലത്തുപോയി നിന്നു. നെല്‍ബി ഈ കാര്യം ഞങ്ങളുടെ മറ്റൊരു friendനോട് പറഞ്ഞു.(അവന്‍റെ പേരും ഞാന്‍ പറയില്ലാട്ടോ. തല്‍ക്കാലം ഇപ്പോ......ഉം.......ആ..... ഹരി എന്നാണെന്നു വിചാരിക്ക്യ.)  ഹരി പറഞ്ഞു. നീ പേടിക്കണ്ടാ...ടീച്ചറോട് പറയണ്ടാ. നമുക്കിത് ഇവടന്ന് മാറ്റാം. ടീച്ചര്‍ക്ക് ഒരു  problem  വരാതെ ഞാന്‍ നോക്കാം. ആ പിരീഡ് മൊത്തം ഞാന്‍ tension അടിച്ചു.ഇടക്കെ ഞാന്‍ ടീച്ചറെ നോക്കും. കുറ്റബോധം കൊണ്ടാണ് ട്ടോ.അങ്ങനെ  ആ period  കഴിഞ്ഞപ്പോള്‍ ആരും കാണാതെ ഹരി അത് waste ഇടുന്ന സ്ഥലത്ത് കൊണ്ടിട്ടു.അപ്പോഴാണ് ശ്വാസം നേരെ വീണത്. പിന്നെ ടീച്ച്ര്‍ വരുമ്പോഴൊക്കെ പേടിയാണ്. ടീച്ചര്‍ അറിഞ്ഞു കാണ്വോ എന്ന്. നെല്‍ബിയാണ് അപ്പോള്‍ ധൈര്യം തരാറ്. പിന്നെ പിന്നെ അതു മാറി. എന്തായാലും ചെയ്തു.ഇന്നിപ്പോ വരുന്നത് വരട്ടെ എന്നായി.ശ്രീകാന്ത് ഇടക്കെ വന്ന് ബ്ലാക്ക് മെയില്‍ ചെയ്യും . ടീച്ചറോട് പറയുംന്ന് പറഞ്ഞ്.തമാശക്കാണ് .ട്ടോ..ആരുംഅറിയാതെ ഒപ്പിച്ച ഈ കുരുത്തക്കേട്   conical flask കാണുമ്പോഴൊക്കെ  എന്‍റെ   മനസ്സിലേയ്ക്ക്  വരും.....